10:02pm 22 June 2026
NEWS
കൊച്ചി നഗരസഭയുടെ മൂന്നാമത്തെ റോ - റോ നീറ്റിലിറക്കി
22/06/2026  06:42 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
കൊച്ചി നഗരസഭയുടെ മൂന്നാമത്തെ  റോ - റോ   നീറ്റിലിറക്കി

കൊച്ചി: കൊച്ചി ഷിപ്പിയാർഡിൽ നിർമ്മാണം  നടത്തി വന്നിരുന്ന  കൊച്ചി നഗരസഭയുടെ മൂന്നാമത് റോ -റോ   വെസ്സലിന്റെ  നീറ്റിലിറക്കൽ കർമ്മം  കൊച്ചി മേയർ അഡ്വ മിനിമോൾ വി.കെ   നിർവഹിച്ചു.

14 ട്രക്കുകൾക്കും 12 കാറുകൾക്കും 50 യാത്രക്കാർക്കും  യാത്ര ചെയ്യുവാൻ സൗകര്യം ലഭിക്കും വിധമാണ് പുതിയ റോ റോ സർവീസ് സജ്ജീകരിച്ചിരിക്കുന്നതെന്നും നിലവിലുള്ള റോ റോ സർവീസിൽ കാണപ്പെട്ട പോരായ്മകൾ  കൂടി പരിഹരിച്ചുകൊണ്ട് തന്നെയാണ്  പുതിയ  റോ- റോ  യുടെ  നിർമ്മാണം  നടത്തിയിരിക്കുന്നതെന്നും  അത്യാധുനിക സംവിധാനങ്ങളോടുകൂടിയുള്ള  പുതിയ  റോ - റോ സർവീസ് കൂടി  ആരംഭിക്കുന്നതോടെ  വൈപ്പിൻ ഫോർട്ട്‌ കൊച്ചി വഴിയുള്ള  പശ്ചിമ കൊച്ചിയിലെ യാത്ര ക്ലേശം  കുറയുമെന്നും    കൊച്ചി മേയർ  അഭിപ്രായപ്പെട്ടു. 

KSINC  ഡയറക്ടർ  ഗിരിജ ഐഎഎസ് , ഷിപ്പിയാർഡ് CMD  ജോസ്. വി.ജെ  എന്നിവർ പങ്കെടുത്ത ചടങ്ങിൽ നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ടി. കെ. അഷ്‌റഫ്‌, ആന്റണി പൈനുതറ, കെ.എ മനാഫ്, അഡ്വ  പി.എം. നസീമ,സീന ടീച്ചർ, ഷാകൃത, ജിസ്മി ജെറാൾഡ്,  നഗരസഭാ സെക്രട്ടറി പി എസ് ഷിബു, സൂപ്രണ്ടിങ് എഞ്ചിനീയർ ഡേവിഡ് ജോൺ, ഷിപ്പിയാർഡ് ഡയറക്ടർമാരായ  ഹരികൃഷ്ണൻ,  രാജേഷ് ഗോപാലകൃഷ്ണൻ  തുടങ്ങിയവർ പങ്കെടുത്തു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img